മൂന്നിയൂർ കുന്നത്ത് പറമ്പ് ഹെൽത്ത് സെന്റർ നവീകരണം നടത്തി സൗകര്യങ്ങൾ വർധിപ്പിക്കണം: മന്ത്രിക്ക് നിവേദനം നൽകി


മൂന്നിയൂർ: മൂന്നിയൂർ കുന്നത്ത് പറമ്പിൽ  പഴകി ദ്രവിച്ച കെട്ടിടത്തിൽ  പ്രവർത്തിക്കുന്ന പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടം നവീകരണം നടത്തി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന്  ആവശ്യപ്പെട്ട് കളിയാട്ടമുക്ക് ഡിവിഷൻ ബ്ലോക്ക് മെമ്പർ വി.പി.ആയിശുമ്മു , സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ എന്നിവർ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന് നിവേദനം നൽകി.

     മൂന്നിയൂർ പഞ്ചായത്ത് 12, 13, 14, 15 വാർഡുകളിലെ ജനങ്ങൾക്ക് വേഗത്തിൽ  ആശ്രയിക്കാവുന്ന   ഏക ആരോഗ്യ കേന്ദ്രമാണ് കുന്നത്ത് പറമ്പിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്റർ. എന്നാൽ ഇവിടെ ഒരു നഴ്സിന്റെ സേവനമാണ് ഉള്ളത് . കുത്തിവെപ്പ് ദിവസങ്ങളിൽ അതും ലഭ്യമാവില്ല. 

കുന്നത്ത് പറമ്പ് ഹെൽത്ത് സെന്ററിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആക്കി ഉയർത്തി ഒരു ഡോക്ടറുടെയും ഒരു നഴ്സിന്റെയും കൂടി സേവനം ഇവിടെ ലഭ്യമാക്കിയാൽ നാല് വാർഡുകളിലെ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ഇവർ മന്ത്രിയോട് ആവശ്യപ്പെട്ടു.

Post a Comment

Thanks

أحدث أقدم