പകർച്ച വ്യാധികളുടെ സമയത്ത് അവധി ആവശ്യപ്പെട്ടു; ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റി, വി.മീനാക്ഷിയ്ക്ക് ചുമതല


തിരുവനന്തപുരം | ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഡോ.കെ.ജെ.റീനയെ മാറ്റി. അഡീഷനൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി.മീനാക്ഷിയ്ക്കാണ് പുതിയ ചുമതല. ഹെൽത്ത് സർവീസസ് ഡയറക്ടറുടെ പൂർണ അധിക ചുമതലയാണ് മീനാക്ഷിക്ക് നൽകിയിരിക്കുന്നത്. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് ഡോ.റീനയ്ക്ക് നിയമനം. 


പകർച്ച വ്യാധികളുടെ സമയത്ത് ഡോ. റീന 15 ദിവസത്തെ അവധി ആവശ്യപ്പെട്ടതായി ഉത്തരവിലുണ്ട്. അതുകൂടാതെ ഹെൽത്ത് സർവീസ് ഡയറക്ടർ സ്ഥാനത്ത് റീന മൂന്ന് വർഷം പൂർത്തിയാക്കിയതായും ഹെൽത്ത് സർവീസ് തസ്തികയിലേക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലായിരുന്നുവെന്നും ഉത്തരവിലുണ്ട്.

Post a Comment

Thanks

Previous Post Next Post