ന്യൂഡൽഹി | 170 മണ്ഡലങ്ങൾ വിഭജിച്ചു ലോക്സഭയിലെ അംഗബലം 543ൽ നിന്ന് 824 ആയി ഉയർത്തണമെന്ന ശുപാർശയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി.
543 മണ്ഡലങ്ങളിൽ 170ൽ 59 എണ്ണം രണ്ടായും 111 എണ്ണം മൂന്നായും വിഭജിച്ചുള്ള പുനർനിർണയമാണ് ശുപാർശ ചെയ്യുന്നത്. 59 മണ്ഡലങ്ങളിൽ 22 എണ്ണവും കേരളത്തിലും തമിഴ്നാട്ടിലുമാണ്. കേരളത്തിലെ മണ്ഡലങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കണമെന്നാണ് റിപ്പോർട്ട് പറയുന്നത്.
മൂന്നായി വിഭജിക്കുന്നതിൽ ഭൂരിപക്ഷം മണ്ഡലങ്ങളും ഉത്തർപ്രദേശിലാണ്. ഉപദേശകസമിതി അംഗം ഡോ.ഷമിക രവി, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുദിത് കപൂർ എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്.
إرسال تعليق
Thanks