ഓപ്പറേഷൻ തൂഫാൻ' രാജ്യത്താകെ; ലഹരിക്കെതിരെ കേന്ദ്രത്തിൻ്റെ 3 വര്‍ഷത്തെ മാസ്റ്റര്‍ പ്ലാനിന് ഇന്ന് തുടക്കം


ദില്ലി: രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിക്കുന്ന വിപുല കർമപദ്ധതിയ്ക്ക് ഇന്ന് തുടക്കമാക്കും.കേരളത്തിലെ ഓപ്പറേഷൻ തൂഫാന് സമാനമാണ് രാജ്യ വ്യാപകമാകമായ ഈ പദ്ധതിയും. കേന്ദ്ര മന്ത്രി അമിത് ഷാ മൂന്ന് വർഷം നീളുന്ന മാസ്റ്റർ പ്ലാനാണ് അവതരപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിഷൻ ഡോക്യുമെന്റും പുറത്തിറക്കും.


ഇതുവരെ പിടികൂടിയിട്ടുള്ള 6000 കോടി രൂപ വിലമതിക്കുന്ന 2 ലക്ഷം കിലോ മയക്കുമരുന്നും ഇന്ന് നശിപ്പിച്ചുകൊണ്ടായിരിക്കും പരിപാടി ആരംഭിക്കുക. ഡാർക് നെറ്റ് വഴിയുള്ള രാസലഹരി വസ്തുക്കളുടെ വില്‍പന തടയാനുള്ള സമഗ്ര പദ്ധതിയും അവതരിപ്പിക്കും. 44 മന്ത്രാലയങ്ങളുടെയും സംസ്ഥാനങ്ങളുടെ 108 പ്രതിനിധികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.


Post a Comment

Thanks

أحدث أقدم