പള്ളിയാളി കോയാമു ഹാജി ഉപ്പാപ്പ ആണ്ട് നേർച്ച ദുൽഹിജ്ജ 22 നാളെ (ചൊവ്വ) കൂഫയിൽ



വെളിമുക്ക് കൂഫ ജുമാ മസ്ജിദിന് ചാരത്ത് അന്ത്യ വിശ്രമം കൊള്ളുന്നവരും താനൂർ അബ്ദുറഹ്മാൻ ശൈഖിൻ്റെ മുരീദുമാരിൽ പ്രധാനിയും നഖ്ശബന്ദി ത്വരീഖത്തിൻ്റെ പ്രചാരകരും വെളിമുക്ക് പ്രദേശത്തിൻ്റെ ആത്മീയ നേതൃത്വവും കൂഫ ജുമാ മസ്ജിദിൻ്റെ സ്ഥാപകനുമായ പള്ളിയാളി കോയാമു ഹാജി ഉപ്പാപ്പയുടെ  വർഷം തോറും വിപുലമായി നടത്തി വരാറുള്ള ആണ്ട് നേർച്ച മഗ് രിബിന് ശേഷം കൂഫാ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

ഖാളി അബൂബക്കർ മുസ്ലിയാർ അനുസ്മരണ പ്രഭാഷണം  നടത്തും.  മഹല്ല് ഖത്വീബ് അബ്ദുൽ മജീദ് സഖാഫി കുട്ടശ്ശേരി, അബ്ദു ലത്വീഫ് മുസ്ലിയാർ  കൊല്ലംചിന, സൈനുദ്ദീൻ മുസ്ലിയാർ, മലയിൽ സൈതലവി മുസ്ലിയാർ, അബ്ദുറഹ്മാൻ മുസ്ലിയാർ, അബൂബക്കർ ഹാജി നേതൃത്വം നൽകും. മൗലിദ് പാരായണം, തബറുക് വിതരണം ,ദുആ എന്നിവ നടക്കും.

Post a Comment

Thanks

Previous Post Next Post