പരപ്പനങ്ങാടി: വിദ്യാർത്ഥികളിൽ ഉന്നത ലക്ഷ്യബോധം വളർത്തുന്നതിനായി പാലത്തിങ്ങൽ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ദീർഘകാല വിദ്യാഭ്യാസ പദ്ധതിയായ 'VISION 2035' പ്രോജക്ടിന്റെ ഉദ്ഘാടനം തിരൂരങ്ങാടി എം.എൽ.എ. പി. എം. എ. സമീർ നിർവ്വഹിച്ചു.
എട്ടാം ക്ലാസിൽ പഠിക്കുന്ന വരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികൾക്കായി പത്താം ക്ലാസ് വരെ നീണ്ടുനിൽക്കുന്ന മൂന്ന് വർഷത്തെ മെന്റർഷിപ്പ് പ്രോഗ്രാമാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.
വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് കൃത്യമായ ദിശയും കരുത്തും പകരുക എന്ന ലക്ഷ്യത്തോടെയാണ് മഹല്ല് കമ്മിറ്റി ഈ ശ്രദ്ധേയമായ ചുവടുവെപ്പിന് നേതൃത്വം നൽകുന്നത്.
ചടങ്ങിൽ ഉസ്താദ് അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. കരീം ഹാജി, ഡോ. ഹാറൂൺ റഷീദ്, സി.ടി.നാസർ, പി.വി ഹാഫിസ് , സി. അബൂബക്കർ , അസീസ് കുന്നുമ്മൽ , എം അഹമ്മദലി,
അഡ്വ: കെ കെ സൈതലവി
സുഹൈൽ വാഫി എന്നിവർ സംസാരിച്ചു.
പരിശീലന ക്ലാസിന് ജെ.സി.ഐ ട്രെയിനർ ഇ.ഷറഫുദ്ദീൻ നേതൃത്വം നൽകി.
"സ്വപ്നങ്ങൾക്ക് ചിറകേകാം... വിജയത്തിലേക്കുള്ള യാത്ര ഇവിടെ ആരംഭിക്കുന്നു" എന്ന സന്ദേശമുയർത്തിപ്പിടിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks