കുവൈത്ത് എയർപോർട്ട് ആക്രമണം; പരിക്കുപറ്റിയവരിൽ 13 ഇന്ത്യക്കാർ


കുവൈത്ത് വിമാനത്താവളത്തിലെ കടകളിൽ ജോലി ചെയ്യുന്ന 3 മലയാളികൾ ഉൾപ്പെടെ 13 ഇന്ത്യക്കാർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദിന്റെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. 

പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി സന്ദർശിച്ചു. അതിനിടെ, വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങൾ കുവൈത്ത് പുറത്തുവിട്ടു. ഒന്നാം ടെർമിനലിനു മുകളിൽ പതിച്ച ഡ്രോൺ കെട്ടിടം തകർത്ത് ഉള്ളിലേക്കു വീഴുന്നതും ജനങ്ങൾ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

Post a Comment

Thanks

أحدث أقدم