കുളത്തിൽ വീണു 11കാരൻ മരിച്ചു


പൊന്നാനി : നെയ്തല്ലൂർ പാടത്ത് കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. 

പൊന്നാനി ബിയ്യം സ്വദേശി ഷാജഹാൻ്റെ മകൻ ഷഹിൻഷ (11 വയസ്സ് ) യാണ് മരണപ്പെട്ടത്. ബിയ്യം ആയുർവ്വേദ ആശുപത്രി ഉമയാണ് ഷാജഹാൻ.


വെള്ളിയാഴ്ച നെയ്തല്ലൂരിലെ താമര പാടത്ത് വെച്ചായിരുന്നു അപകടം കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി കുട്ടി വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല


മാരാമുറ്റം ഖുർആൻ അക്കാദമിയിലെ വിദ്യാർത്ഥിയാണ് ഷഹീൻഷാ.

Post a Comment

Thanks

أحدث أقدم