കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി പാർക്കിങ് ഫീസ് പിരിക്കുന്നുവെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം ഉത്തരവിട്ടു.
വിമാനത്താവള ഡയറക്ടർ സമർപ്പിച്ച വിശദമായ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കമ്മീഷന്റെ ഈ നടപടി.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദേശീയ നയത്തിന്റെ ഭാഗമായാണ് 2024 ഓഗസ്റ്റ് 16 മുതൽ കരിപ്പൂരിൽ പുതിയ പാർക്കിങ് ഫീസ് സംവിധാനം നിലവിൽ വന്നതെന്ന് ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക് 11 മിനിറ്റ് വരെ സൗജന്യ പാർക്കിങ് അനുവദിക്കുന്നുണ്ട്.
പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്ന ആധുനിക സംവിധാനമാണ് പാർക്കിങ് വിഭാഗത്തിൽ ഒരുക്കിയിരിക്കുന്നത്. ഫാസ്‌ടാഗ്, അത്യാധുനിക ക്യാമറകൾ, കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റിംഗ് എന്നിവയുടെ സഹായത്തോടെയാണ് ഈ വിഭാഗത്തിന്റെ പ്രവർത്തനം.
അബ്ദുള്ള എന്നയാൾ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇപ്പോൾ തീർപ്പുകൽപ്പിച്ചിരിക്കുന്നത്. ഇതോടെ കരിപ്പൂരിലെ പാർക്കിങ് ഫീസിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് ഔദ്യോഗികമായ വിരാമമായി
Post a Comment
Thanks