പരപ്പനങ്ങാടി: പാലത്തിങ്ങൽ ബി. ടീം സൗഹൃദ കൂട്ടായ്മയും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡും സംയുക്തമായി സംഘടിപ്പിച്ച കാഴ്ചപരിമിതരുടെ രണ്ടാം കുടുംബസംഗമം വേറിട്ടൊരു അനുഭവമായി. കാഴ്ചയുടെ പരിമിതികളെ മനക്കരുത്ത് കൊണ്ടും ഉൾക്കാഴ്ച കൊണ്ടും മറികടന്ന പ്രതിഭകളുടെ കലാപ്രകടനങ്ങൾ സംഗമത്തിനെത്തിയവർക്ക് വിസ്മയക്കാഴ്ചയൊരുക്കി.
മലപ്പുറം ജില്ലാ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബി. ടീം സൗഹൃദ കൂട്ടായ്മ ചെയർമാനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. എം.എ. കബീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കാഴ്ചപരിമിതരുടെ മക്കൾക്കായി ഒരുക്കിയ വിദ്യാഭ്യാസ കിറ്റുകളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ ഡോ. എം.എ. കബീർ നിർവ്വഹിച്ചു. ഫെഡറേഷൻ ഓഫ് ബ്ലെയിന്റ് ജില്ലാ സെക്രട്ടറി സുധീർ മാസ്റ്റർ ആമുഖ പ്രസംഗം നടത്തി. സുജിനി മുളമുക്കിൽ, നവാസ് കൂരിയാട്, അഷ്റഫ് കളത്തിങ്ങൽ പാറ, കുഞ്ഞി, മുഹമ്മദ്,ഡോ.മുനീർ ഉള്ളണം, സി.ടി. നാസർ,കരീം ഹാജി മൂഴിക്കൽ , പി.കെ. അസീസ് എന്നിവർ പ്രസംഗിച്ചു. ഫെഡ റേഷൻ ജില്ലാ പ്രസിഡണ്ട് റിയാസ് സ്വാഗതവും നന്ദിയും പറഞ്ഞു.
ബി.ടീം സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ എം.പി.അബൂബക്കർ,അബൂബക്കർ ഹാജി കുന്നുമ്മൽ , മരക്കാർ ഹാജി, സിദ്ധീഖ് കുന്നുമ്മൽ ,വിനോദ് കെ.ടി, റാഫി പൂക്കിപറമ്പ്, സലാം പാലത്തിങ്ങൽ, സുബ്രമണ്യൻ , ഹസീന പാലത്തിങ്ങൽ, സറീന, ഷീബ, റംല, സൽമത്ത്, റജുല എന്നിവർ നേത്രത്വം നൽകി.നിരവധി പേർ പങ്കെടുത്ത സംഗമം ഒത്തുകൂടലിന്റെയും പരസ്പര സ്നേഹത്തിന്റെയും വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകിയത്.
സംഗമത്തിന്റെ ഭാഗമായി നടന്ന കലാപരിപാടികളിൽ കാഴ്ചപരിമിതനായ സുഹൈൽ മാഷ്. തിരൂരങ്ങാടി അവതരിപ്പിച്ച മിമിക്രിയും മാജിക് ഷോയും കാണികളെ ഏറെ അത്ഭുതപ്പെടുത്തി. സാധാരണക്കാർക്ക് പോലും ഏറെ പരിശീലനം വേണ്ടിവരുന്ന മാജിക് ഷോ, കാഴ്ചയുടെ പരിമിതികളുള്ള ഒരാൾ വേദിയിൽ തന്മയത്വത്തോടെ അവതരിപ്പിച്ചത് അത്യപൂർവ്വവും ഹൃദ്യവുമായ അനുഭവമായി മാറി. സദസ്സിലുണ്ടായിരുന്ന കാഴ്ചയുള്ളവർക്ക് വലിയൊരു പ്രചോദനമാണ് ഈ കലാവിരുന്ന് സമ്മാനിച്ചത്.


إرسال تعليق
Thanks