കോടതി കയറി മടുത്തോ?; മലപ്പുറം ജില്ലയിൽ ഒത്തുതീർപ്പിനായി സുപ്രീം കോടതിയുടെ പ്രത്യേക ലോക് അദാലത്ത് വരുന്നു; ഇപ്പോൾ അപേക്ഷിക്കാം


സുപ്രീം കോടതിയുടെ നേതൃത്വത്തിൽ വിവിധ നിയമ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി 'സമാധാൻ സമാരോഹ്' എന്ന പേരിൽ പ്രത്യേക ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21, 22, 23 തീയതികളിലായാണ് അദാലത്ത് നടക്കുക.


സുപ്രീം കോടതി മുതൽ ജില്ലാ തലം വരെയുള്ള മീഡിയേഷൻ സെന്ററുകൾ വഴി കേസുകൾ ഒത്തുതീർപ്പാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം.


പരസ്പര ധാരണയോടെ പരിഹരിക്കാവുന്ന സിവിൽ, ക്രിമിനൽ കേസുകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. പ്രധാനമായും വിവാഹ തർക്കങ്ങൾ, വാഹന അപകട ഇൻഷുറൻസ് നഷ്ടപരിഹാരം, ചെക്ക് ബൗൺസ് കേസുകൾ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ തുടങ്ങിയവയിൽ അദാലത്തിലൂടെ തീർപ്പുകൽപ്പിക്കും.


ദീർഘകാലമായി കോടതി നടപടികളിൽ കുടുങ്ങിക്കിടക്കുന്ന കേസുകൾ ലളിതമായി അവസാനിപ്പിക്കാൻ ഇത് സഹായകമാകും. അദാലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sci.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.


സുപ്രീം കോടതിക്ക് പുറമെ ഹൈക്കോടതികളിലും മലപ്പുറം ജില്ലാ നിയമ സേവന അതോറിറ്റികളിലും അദാലത്തിന്റെ ഭാഗമായി ഒത്തുതീർപ്പ് ചർച്ചകൾ നടക്കും.


കൂടുതൽ വിവരങ്ങൾക്കായി മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയുമായി ബന്ധപ്പെടാം.


Post a Comment

Thanks

أحدث أقدم