തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഫല പ്രഖ്യാപനം ഇന്ന്. മാർച്ചില്‍ നടത്തിയ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലമാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം 3.00 മണിയ്ക്ക് പ്രഖ്യാപിക്കുന്നത്.
പിആർഡി ചേംബറില്‍ വച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ആണ് ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം തന്നെ ടിഎചഎസ് എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപേർഡ്), എസ്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്‌എസ്‌എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.
ഫലപ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വിദ്യാർത്ഥികള്‍ക്ക് വൈകിട്ട് 3.30 മണി മുതല്‍ സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും കേരളാ സ്റ്റേറ്റ് ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ വഴിയും, നമ്മുടെ കേരളം മൊബൈല്‍ ആപ്പിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്.
വിദ്യാർത്ഥികള്‍ക്ക് അവരവരുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകളിലെ തിരക്ക് ഒഴിവാക്കി ഫലം പരിശോധിക്കാൻ മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സഫലം (Saphalam) മൊബൈല്‍ ആപ്പിലൂടെ കുട്ടികള്‍ക്ക് ഫലം പരിശോധിക്കാം. കൂടാതെ ഡിജിലോക്കർ വഴിയും, എസ്‌എംഎസ് സംവിധാനത്തിലൂടെയും വിദ്യാർത്ഥികള്‍ക്ക് ഫലം അറിയാനാകും.
കഴിഞ്ഞ വർഷം മെയ് 16നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്. ഫലം പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വെബ്സൈറ്റുകളില്‍ നിന്ന് കുട്ടികള്‍ക്ക് അവരവരുടെ റിസള്‍ട്ട് പരിശോധിക്കാവുന്നതാണ്. തിരക്കില്ലാതെയും ടെൻഷനില്ലാതെയും നിങ്ങളുടെ പരീക്ഷാഫലം സെക്കന്റുകള്‍ക്കുള്ളില്‍ അറിയാൻ ഏത് ലിങ്കുകളിലും വെബ്സൈറ്റുകളിലും കയറണം എന്നത് മുൻകൂട്ടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പല വ്യാജ ലിങ്കുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാൻ സാധ്യതയുള്ളതിനാല്‍ സർക്കാർ അംഗീകരിച്ച വെബ്സൈറ്റുകളില്‍ നിന്ന് മാത്രം മാർക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.
ഫലം പരിശോധിക്കാനുള്ള ലിങ്കുകള്‍
2. https://results.digilocker.gov.in
3. https://sslcexam.kerala.gov.in
4. https://thslcexam.kerala.gov.in/thslc
5. https://sslchiexam.kerala.gov.in
6. https://thslchiexam.kerala.gov.in
7. https://ahslcexam.kerala.gov.in
9. https://results.kite.kerala.gov.in
ഫലം എങ്ങനെ പരിശോധിക്കാം
1. ആദ്യം തന്നെ results.kite.kerala.gov.in , pareekshabhavan.kerala.gov.in ഇവയില്‍ ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിലെ 'SSLC Result 2026' എന്ന ലിങ്ക് നല്‍കിയിട്ടുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്യുക.
3. ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറും (Register Number) ജനനത്തീയതിയും (Date of Birth) കൃത്യമായി നല്‍കുക.
4. ഇതിന് താഴെ 'Get Result' അല്ലെങ്കില്‍ 'Submit' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
5. ഇപ്പോള്‍ നിങ്ങളുടെ ഫലം സ്ക്രീനില്‍ കാണാൻ സാധിക്കും. ഭാവി ആവശ്യങ്ങള്‍ക്കായി ഇത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
Post a Comment
Thanks