തുടർപഠന മേഖലകളിലേക്ക് വിദ്യാർഥികളെ വഴിനടത്തി എജ്യൂഫോക്കസ് സമാപിച്ചു


ചേളാരി | ഉന്നത വിദ്യാഭ്യാസത്തി ലേക്കും തൊഴിലവസരങ്ങളിലേക്കും വിദ്യാർഥികൾക്ക് വെളിച്ചം വീശി എസ് വൈ എസ് തേഞ്ഞിപ്പലം സോൺ, ഐ പി എഫ് യൂനിവേഴ്സിറ്റി ചാപ്റ്റർ, വെഫി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേളാരി വി എ യു പി സ്കൂ‌ളിൽ സംഘടിപ്പിച്ച എജ്യൂഫോക്കസ് ഗ്രാൻഡ് കരിയർ ആൻഡ് എജ്യുക്കേഷനൽ ഫെയർ മൂന്നാമത് എഡിഷൻ സമാപിച്ചു.


നിയുക്ത എം എൽ എ. ടി വി ഇബ്റാഹീം ഉദ്ഘാടനം ചെ യ്തു. നിയുക്ത എം എൽ എ പി കെ നവാസ് മുഖ്യാതിഥിയായി. വ്യത്യസ്ത കൗണ്ടറുകളി ലായി ഐ പി എഫ് പ്രൊഫ ഷണലുകളും വെഫി കരിയർ കൗൺസിലർമാരും നേതൃത്വം നൽകി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി കെ ബശീർ ഹാജി, എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ ടി ബശീർ അഹ്‌സനി, ഡോ. അഷ്‌കർ ഷഫീഖ്, സോൺ സെക്രട്ടറിമാരായ കെ കെ അബ്ദു ന്നാസർ, കെ എൻ നൗഫൽ ചേലേമ്പ്ര, ജഅ്ഫർ അഞ്ചാലൻ,ശഹീർ അഹ്‌സനി സംസാരിച്ചു. 

സോൺ പ്രസിഡൻ്റ് ശംസു ദ്ദീൻ സഖാഫി നീരോൽപ്പാലം അധ്യക്ഷത വഹിച്ചു. ജമാലുദ്ദീൻ മാളിക്കുന്ന്, അറക്കൽ മുഹമ്മദ് ബാവ, ചെമ്പൻ മുഹമ്മദ് യാസീൻ, റമീസ് വാഴക്കാട്, നൗഫർ പി നാസർ കരിയർ ടോ ക്കുകൾക്ക് നേതൃത്വം നൽകി.

Post a Comment

Thanks

أحدث أقدم