മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരിച്ചു



മലപ്പുറം:മലപ്പുറം മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരിച്ചു. ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് ആഷിദ മൻസിൽ ഷഫീർ (28) ആണ് മരിച്ചത്.

കോഴിവണ്ടിയിലെ ഡ്രൈവറായ ഷഫീർ ലോഡ് ഇറക്കിയ ശേഷം വാഹനം കഴുകുന്നതിനി ടെയാണ് മിന്നലേറ്റത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന ആൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

പിതാവ്: അസീസ്, മാതാവ്: വഹീദ, ഭാര്യ: മുർഷിദ, മൂന്ന് വയസ്സുള്ള ഹെൻസ മറിയം ഏക മകളാണ്. സഹോദരങ്ങൾ: അഫ്സൽ, ആഷിദ.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم