സമൂഹമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടി, പ്രതീക്ഷിച്ചത് സംഭവിച്ചെന്ന് സ്ഥാപകൻ;ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ നേരത്തേ ബിജെപിയെ, സിജെപി മറികടന്നിരുന്നു


  ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഒരുങ്ങിയ ആക്ഷേപ ഹാസ്യ മുന്നണിയായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടന്നതായും റിപ്പോർട്ടുകൾ.


അക്കൗണ്ട് തുറക്കുമ്പോൾ കാണിക്കുന്ന പോപ്പ് - അപ്പ് സന്ദേശത്തിന്‍റെ ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷിച്ചതുപോലെ ഇന്ത്യയിൽ അക്കൗണ്ട് മരവിപ്പിച്ചു എന്നാണ് അദ്ദേഹം കുറിച്ചത്.


ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്‍റെ എണ്ണം ബിജെപിയേക്കാൾ മറികടന്നതിനു പിന്നാലെയാണ് അക്കൗണ്ട് പൂട്ടിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനു പിന്നാലെയാണ് പ്രതിഷേധാർഹമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രൂപം കൊണ്ടത്

Post a Comment

Thanks

أحدث أقدم