തിരുവനന്തപുരം: 140 അംഗങ്ങളില്‍ ഒരേ പേരുകാരോ സമാന പേരുകാരോ ആയ 34 പേരാണ് ഇക്കുറി നിയമസഭയിലുള്ളത്. സ്പീക്കറായി ഇന്ന് തെരഞ്ഞെടുക്കപ്പെടുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇനി സഭ നിയന്ത്രിക്കുമ്പോള്‍ വിളിക്കുന്ന പേരിലെ ഒരക്ഷരം മാറിപ്പോയാല്‍ പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുക വേറെ ഒരാളായിരിക്കും. മന്ത്രി കെ മുരളീധരനെ വിളിക്കുമ്പോള്‍ ബിജെപിയിലെ വി മുരളീധരന്‍ എഴുന്നേല്‍ക്കാം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് എന്തെങ്കിലും നിര്‍ദ്ദേശിക്കുമ്പോള്‍ ചെന്നിത്തല എന്നു കൂടി ചേര്‍ക്കണം. ഇല്ലെങ്കില്‍ നിര്‍ദ്ദേശം അനുസരിക്കുക രമേഷ് പിഷാരടി ആണങ്കിലോ!
ഇവര്‍ക്കു പുറമേ സഭയില്‍ ഏറ്റവും സാമ്യമുള്ള പേരുകാര്‍ വി ജോയിയും വിഎസ് ജോയിയുമാണ്. ഒരാള്‍ സിപിഎമ്മും മറ്റേയാള്‍ കോണ്‍ഗ്രസും. രാജന്‍മാര്‍ 3 പേരുണ്ട്. കെ രാജന്‍, കാരായി രാജന്‍, രാജന്‍ ജെ പല്ലന്‍.
തളിപ്പറമ്പില്‍ നിന്നു യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച ടികെ ഗോവിന്ദനു കൂട്ടായി കാഞ്ഞങ്ങാട്ടു നിന്നുള്ള ഗോവിന്ദന്‍ പള്ളിക്കാപ്പിലുണ്ട്. മുന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റേയും കൊച്ചി പ്രതിനിധി മുഹമ്മദ് ഷായസിന്റേയും പേരുകള്‍ തമ്മില്‍ ഒരക്ഷരത്തിന്റെ വ്യത്യാസം മാത്രം. ഒറ്റപ്പാലത്തെ കെ പ്രേംകുമാറും നെന്മാറയിലെ കെ പ്രേമനും ഒരേ പേരുകാരും ഒരേ പാര്‍ട്ടിക്കാരും മാത്രമല്ല ഇരുവരുടേയും ഇനീഷ്യലും ഒന്നു തന്നെ.
എപി അനില്‍ കുമാര്‍- ജിആര്‍ അനില്‍, എകെഎം അഷ്‌റഫ്- ടിപി അഷ്‌റഫ് അലി, ഒജെ ജനീഷ്- കെയു ജനീഷ് കുമാര്‍, എസി മൊയ്തീന്‍- കുറുക്കോളി മൊയ്തീന്‍, പികെ പ്രവീണ്‍- കെ പ്രവീണ്‍ കുമാര്‍, ഷിബു ബേബി ജോണ്‍- ഷിബു തെക്കുംപുറം, സുമേഷ് അച്യുതന്‍- കെവി സുമേഷ്, എഡി തോമസ്- തോമസ് ഉണ്ണിയാടന്‍, പിസി വിഷ്ണുനാഥ്- വിഷ്ണു മോഹന്‍ എന്നിവരാണ് സാമ്യമുള്ള പേരുകാര്‍. അപു ജോണ്‍ ജോസഫിനേയും സിപി ജോണിനേയും ഷിബു ബേബി ജോണിനേയും സമാനരാക്കി പേരുകളില്‍ ജോണുണ്ട്.
إرسال تعليق
Thanks