ഷാർജ | മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷ (35)യും ഏകമകൾ റുഹിയുമാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ഏതാനും വർഷമായി ഭർത്താവ് നിഹാലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല.
സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. നിഹിലിന്റെ പിതാവും സഹോദരനും ഭാര്യയും കുടുംബവുമെല്ലാം യുഎഇയിൽത്തന്നെയാണുള്ളത്. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസം. അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമൻ- ഗീത ദമ്പതികളുടെ മകളാണ് ആർഷ.
إرسال تعليق
Thanks