പെരിന്തൽമണ്ണ:എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിൽ നിന്നുള്ള മാനസിക പീഡനം ആരോപിച്ച് പ്രസന്റേഷൻ സ്കൂളിന് മുന്നിൽ വിദ്യാർഥി സംഘടനകളുടെ സമര പരമ്പര. എസ്എഫ്ഐയും എംഎസ്എഫും വെവ്വേറെ പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ബാലാവകാശ കമ്മിഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിദ്യാർഥി ജീവനൊടുക്കിയത് സ്കൂൾ അധികൃതരുടെ മാനസിക പീഢനം മൂലമാണെന്ന് ആക്ഷേപം. പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിന് എതിരെയാണ് ബന്ധുക്കൾ പരാതി നൽകിയത് . വലമ്പൂർ ചിരട്ടമണ്ണ പൂങ്ങോട്ടിൽ ഹരീഷിന്റെ മകൻ തേജസ് (14) കഴിഞ്ഞ ഒന്നിനാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. കുട്ടിയുടെ ടിസി ആവശ്യപ്പെട്ട് രക്ഷിതാക്കൾ സമീപിച്ചപ്പോൾ എം.എസ്.സി ( മോറൽ സയൻസ്) മാർക്ക് കുറവായതിനാൽ വീണ്ടും പരീക്ഷ എഴുതി വിജയിച്ചാലേ ടിസി നൽകൂ എന്ന് വാശി പിടിക്കുകയും പരീക്ഷ എഴുതിക്കുകയും ചെയ്തതായാണ് പരാതി. എന്നാൽ ആരോപണങ്ങളെല്ലാം സ്കൂൾ അധികൃതർ നിഷേധിച്ചിട്ടുണ്ട്.
Post a Comment
Thanks