കാസര്‍കോട്: കാസർകോട് പാണലത്ത് ആസിഡ് കുടിച്ച് യുവതി ആത്മഹത്യ ചെയ്തു. ചര്‍ലക്കുട സ്വദേശി ഫാത്തിമത്ത് സുഫൈദയാണ് (24) മരിച്ചത്. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ചാണ് യുവതി ആസിഡ് കുടിച്ചത്. കുടുംബം വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് ആദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് രണ്ടു മാസം പ്രായമുള്ള കുഞ്ഞുണ്ട്.
ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ യുവതിയുടെ വീട്ടുകാർ ഭർതൃവീട്ടിലെത്തിയിരുന്നു. സുഫൈദയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായിരുന്നു കുടുംബമെത്തിയത്. വീട്ടിലേക്ക് മടങ്ങിയാൽ ഇനി തിരിച്ചുവരേണ്ടെന്ന തരത്തിൽ ഭർത്താവിൽ നിന്നും സംസാരമുണ്ടായി. ഇതിനു പിന്നാലെ വീട്ടിൽ സൂക്ഷിച്ച ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു സുഫൈദ. ഭർത്താവിന്റെയും കുടുംബത്തിൻ്റെയും ഭാഗത്തുനിന്നും വലിയ പീഡനമുണ്ടായെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. യുവതിയുടെ സ്വർണമടക്കം ഭർത്താവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഫാത്തിമത്ത് സുഫൈദയ്ക്ക് വലിയ മനപ്രയാസമുണ്ടായിരുന്നു.
Post a Comment
Thanks