മുഖ്യമന്ത്രിയാകാൻ അനുയോജ്യൻ ശശി തരൂർ'; പാർട്ടി വിലക്ക് ലംഘിച്ച് വീണ്ടും ഫ്ളക്സ്


കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വീണ്ടും ഫ്ളക് ബോർഡ് ഉയർന്നു. ശശി തരൂരിനെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയർത്തിക്കാട്ടിയുള്ളതാണ് പുതിയ ഫ്ളക്സ്. സെക്രട്ടേറിയറ്റിനു മുമ്പിലാണ് ഫ്ളക്സ് ഉയർന്നിരിക്കുന്നത്. 'മുഖ്യമന്ത്രിയാകാൻ അനുയോജ്യൻ ശശി തരൂർ' എന്നെഴുതിയ ഫ്ളക്‌സാണ് സ്ഥാപിച്ചത്.


ചേരി തിരിഞ്ഞുള്ള പ്രകടനങ്ങളിൽ നിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്ന് ഇന്നലെ എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന നിർണായക ചർച്ചകൾക്കു ശേഷം എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ പേരിലുള്ള ഫ്ളക്‌സ് പ്രചാരണങ്ങളും മറ്റും പൂർണമായും ഒഴിവാക്കണമെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും പ്രവർത്തകർക്ക് പരസ്യ നിർദേശം നൽകുകയും ചെയ്തു. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് ഫ്ളക്സ് സ്ഥാപിക്കുന്നത് തുടരുന്നത്.


Post a Comment

Thanks

أحدث أقدم