മൂനിയൂർ: പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ട കാവ് കളിയാട്ട മഹോൽസവത്തിന്റെ വിളംബരം അറിയിച്ച് കൊണ്ടുള്ള കാപ്പൊലിക്കൽ ചടങ്ങ് നടന്നു. കളിയാട്ട ഉൽസവത്തിന്റെ പ്രധാന ഉൽസവമായമായ കോഴിക്കളിയാട്ടം മെയ് 29 ന് വെള്ളിയാഴ്ച നടക്കും.
മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് സമാപനം കുറിക്കുന്നത് കൂടിയാണ് കളിയാട്ട ഉൽസവം. മതസൗഹാർദ്ദത്തിന് പേര് കേട്ട ഉൽസവം കൂടിയാണ് കോഴിക്കളിയാട്ടം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കൊയ്ത്തോല കൊണ്ടുണ്ടാക്കിയ പൊയ്ക്കുതികളുമായി പതിനായിരങ്ങളാണ് എത്തുക. പൊയ്ക്കു തിര സംഘങ്ങൾ മമ്പുറം മഖാം സന്ദർശിച്ചതിന് ശേഷമാണ് കളിയാട്ടക്കാവ് ക്ഷേത്രത്തിലെത്തിച്ചേരുക.
കളിയാട്ട ഉൽസവത്തിന്റെ മന്നോടിയായുള്ള കാപ്പൊലിക്കൽ ചടങ്ങ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറാക്കാവ് ചാത്തൻ ക്ലാരി ക്ഷേത്രത്തിൽ നടന്നു. നാക്കിയിൽ പണവും പറ നിറച്ചതും നിലവിളക്കുമായി കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ചെത്തുന്ന മൂത്ത പണിക്കർക്ക് ക്ഷേത്ര കാരണവർ വിളി വെള്ളി കൃഷ്ണൻ കുട്ടി നായർ അനുവാദം കൊടുക്കുന്ന ചടങ്ങാണ് കാപ്പൊലിക്കൽ ചടങ്ങ്. കാപ്പൊലിക്കൽ ചടങ്ങിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു. കാപ്പൊലിക്കൽ ചടങ്ങിന് കാരണവർ വിളി വെള്ളി കൃഷ്ണൻ കുട്ടി നായർ , റിസീവർമാരായ അഡ്വ: പി.വിശ്വനാഥൻ, അഡ്വ: പ്രകാശ് പ്രഭാകർ ,ഗോപി ഗോവിന്ദൻ കുട്ടി തുടങ്ങിയവർ നേത്രത്വം നൽകി.കളിയാട്ടം കാപ്പൊലിച്ചതോടെ ഉൽസവത്തിന്റെ വരവറിയിച്ച് പൊയ്ക്കുതിര സംഘങ്ങൾ ഊരു ചുറ്റുന്നത് അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks