പി.എസ്.സി ഉദ്യോഗാർഥികൾക്ക് ആശ്വാസം; 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി


കൊച്ചി: ജോലി പ്രതീക്ഷിച്ച് കാത്തിരുന്ന ആയിരക്കണക്കിന് പി.എസ്.സി ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമായി റാങ്ക് ലിസ്റ്റുകളുടെ കാലാവധി വീണ്ടും നീട്ടി. മെയ് 25 മുതൽ ഓഗസ്റ്റ് 31 വരെ കാലാവധി അവസാനിക്കാനിരുന്ന 289 റാങ്ക് ലിസ്റ്റുകളാണ് ഇനി നവംബർ 30 വരെ പ്രാബല്യത്തിൽ തുടരുമെന്ന് പി.എസ്.സി അറിയിച്ചു.



വിവിധ റാങ്ക് ലിസ്റ്റുകളിലായി ഏകദേശം 30,845 ഉദ്യോഗാർഥികളാണ് നിയമനത്തിനായി കാത്തിരിക്കുന്നത്. കാലാവധി അവസാനിക്കാനിരിക്കെ അവസരങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് പി.എസ്.സി നിർണായക തീരുമാനം എടുത്തത്.


റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. തുടർന്ന് വിഷയത്തിൽ സർക്കാർ ഇടപെടുകയും പി.എസ്.സിക്ക് പ്രത്യേക ശുപാർശ നൽകുകയും ചെയ്തു. പുതിയ സർക്കാരിന്റെ നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം ശുപാർശ അംഗീകരിക്കുകയായിരുന്നു.


Post a Comment

Thanks

Previous Post Next Post