കോഴിക്കോട്: കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ (IMCH) കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) ക്ക് കീഴിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
പ്രതിദിനം 825/- രൂപ വേതനാടിസ്ഥാനത്തിൽ ഒരു വർഷത്തെ കാലയളവിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നേരിട്ടെത്തി ഇൻ്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ:
തസ്തിക: ലാബ് ടെക്നീഷ്യൻ (Lab Technician)
ആകെ ഒഴിവുകൾ: 03
വിദ്യാഭ്യാസ യോഗ്യത: B.Sc MLT അല്ലെങ്കിൽ DMLT
പ്രായപരിധി: 20 മുതൽ 45 വയസ്സ് വരെ
വേതനം: പ്രതിദിനം 825/- രൂപ
ഇൻ്റർവ്യൂ വിവരങ്ങൾ:
തീയതി: 2026 മെയ് 26 (ചൊവ്വാഴ്ച)
സമയം: രാവിലെ 11:00 മണി
സ്ഥലം: ഐ.എം.സി.എച്ച് (IMCH) സൂപ്രണ്ട് ഓഫീസ്, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്.
ശ്രദ്ധിക്കുക: ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന അസ്സൽ (Original) സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
إرسال تعليق
Thanks