പരപ്പനങ്ങാടി : വർദ്ധിച്ചുവരുന്ന സിന്തറ്റിക് ലഹരിക്കെതിരെ പാലത്തിങ്ങൽ ബി. ടീം സൗഹൃദ കൂട്ടായ്മയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കീരനല്ലൂർ മാരത്തോൺ സീസൺ 2 ആവേശകരമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള കായികതാരങ്ങൾ മാരത്തോണിൽ പങ്കെടുത്തു. ബി. ടീം സൗഹൃദ കൂട്ടായ്മ ചെയർമാൻ ഡോ. എം എ കബീർ ഫ്ലാഗ് ഓഫ് ചെയ്തു. സംഘാടകസമിതി കൺവീനർ കെ.ടി വിനോദ് , കോഡിനേറ്റർ വിബീഷ് .വി , റേസ് മാനേജർ അനസ് എന്നിവർ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ എത്യോപ്യയിൽ നിന്നും വന്ന മിക്കിയാസ് യെമാതയും വനിതാ വിഭാഗത്തിൽ ബാംഗ്ലൂരിൽ നിന്ന് വന്ന സുഷമ ത്രിപതി യും വിജയികളായി.
ലഹരിക്കെതിരെ സംഘടിപ്പിച്ച മാരത്തോണിൽ കായികതാരങ്ങളുൾപ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നായി രണ്ടായിരത്തോളം പേർ പങ്കെടുത്തു. വിജയി കൾക്ക് മെഡലും മെമന്റോയും ക്യാഷ് പ്രൈസും നൽകി.
അഷ്റഫ് കുന്നുമ്മൽ , അബൂബക്കർ ഹാജി കുന്നുമ്മൽ , ബി.ടീം ലീഡർ എം.കുഞ്ഞി മുഹമ്മദ്, എം.പി.അബൂബക്കർ , സൈതലവി കടവത്ത്, പി.കെ. അസീസ്, യൂത്ത് ലീഡർ ആഷിക്, കെ.എസ്.വി. സമദ്, മണമ്മൽ അഷ്റഫ്, ഫാൽക്കൺ സലാം, താഹിർ പി.കെ, റിയാസ് പി.കെ, സലാം, റഫീഖ് എ.എം, പോക്കർ ഷാ, സിദ്ദീഖ് കുന്നുമ്മൽ എന്നിവർ നേത്രത്വം നൽകി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks