തിരൂരങ്ങാടി: സമസ്ത സെൻ്റിനറിയുടെ ഭാഗമായി സോൺ തലങ്ങളിൽ നടക്കുന്ന പ്രമേയ സമ്മേളനത്തിൻ്റെ മലപ്പുറം വെസ്റ്റ് ജില്ലാ തല ഉദ്ഘാടനം 15 ന് കൊളപ്പുറത്ത് നടക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന സമ്മേളനത്തിൽ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സമസ്തയുടെയും കീഴ് ഘടകളുടെയും സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും.
പരിപടിയുടെ വിജയത്തിന്നായി കൊളപ്പുറം ജമലുല്ലൈലി കോപ്ലക്സിൽ നടന്ന സ്വാഗത സംഘം രൂപവത്കരണ സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് എം.വി അബ്ദുർറഹ്മാ
ൻ ഹാജി ഉദ്ഘാടനം ചെയ്തു. പി .മുഹമ്മദ് ബാവ മുസ്‌ലിയാർ അധക്ഷത വഹിച്ചു. എസ് എം എ വെസ്സ് ജില്ലാ ജനറൽസെക്രട്ടറി ഇ മുഹമ്മദ് അലി സഖാഫി പദ്ധതി വിശദീകരണം നടത്തി. അബ്ദുർറഊഫ് സഖാഫി സി കെ നഗർ, സയ്യിദ് ഹസൻകോയ തങ്ങൾ . പി അബ്ദുർ റബ്ബ് ഹാജി, നൗഫൽ കൊടിഞ്ഞി , ടി സിറാജുദ്ദീൻ പ്രസംഗിച്ചു.
സോൺ നേതാക്കളായ എ. കെ അബ്ദുല്ലക്കുട്ടി ഹാജി, നിസാർ മമ്പുറം, ഹമീദ് തിരൂരങ്ങാടി, അസ്ദൂർ റഹ്മാ
ൻ സഖാഫി തുടങ്ങിയവർ പങ്കെടുത്തു.
സ്വാഗത സംഘം ഭാരവാഹികൾ : ഇ മുഹമ്മദലി സഖാഫി (ചെയർ :),അബ്ദുൽ മജീദ് സൈനി, വി അബ്ദുൽ ഖാദിർ ഹാജി, പി.ടി കുഞ്ഞ (വൈ: ചെ:), ശറഫുദ്ദീൻ കാടേങ്ങൽ (ജന: കൺ:) ടി മുജീബുർ റഹ്മാൻ, ടി കബീർ, പി കെ ജാബിർ (കൺ :) സയ്യിദ് ഹസൻകോയ തങ്ങൾ (ഫിനാ :) വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി. സമ്മേളനവിജയത്തിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks