എസ്.എസ്.എൽ.സി സേ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ജൂൺ 10 മുതൽ 17 വരെ പരീക്ഷകൾ നടക്കും


തിരുവനന്തപുരം: 2026 വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി  സേ പരീക്ഷകളുടെ ഔദ്യോഗിക വിജ്ഞാപനം പരീക്ഷാഭവൻ പ്രസിദ്ധീകരിച്ചു.


ഉപരിപഠനത്തിന് അർഹത നേടാനാകാത്ത വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതെ തുടർപഠനം ഉറപ്പാക്കാനുള്ള പരീക്ഷകൾ ജൂൺ 10-ന് ആരംഭിച്ച് ജൂൺ 17-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.


പരീക്ഷ സംബന്ധിച്ച വിശദമായ വിജ്ഞാപനവും നിബന്ധനകളും പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, കൂടാതെ https://pareekshabhavan.kerala.gov.in എന്നിവയിൽ ലഭ്യമാക്കിയിട്ടുണ്ട്.


പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട രീതി, ഫീസ് ഘടന, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി തുടങ്ങിയ വിശദവിവരങ്ങൾ വെബ്‌സൈറ്റുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാവുന്നതാണ്.


വിജയശതമാനം വർദ്ധിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടുന്നതിനുമായി വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നിശ്ചിത സമയത്തിനകം തന്നെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്ന് പരീക്ഷാഭവ അധികൃതർ.

Post a Comment

Thanks

أحدث أقدم