പ്രധാനമന്ത്രിയെ ട്രംപ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നു; എപ്സ്റ്റീൻ ഫയലിൽ മോദി കുടുങ്ങുമെന്ന് രാഹുൽ ഗാന്ധി


മുർഷിദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുകയാണെന്നും മോദിയുടെ രാഷ്ട്രീയ ഭാവി ഇപ്പോൾ ട്രംപിന്റെ കൈകളിലാണെന്നും രാഹുൽ ആരോപിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നടന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മോദിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വിവാദമായ 'എപ്സ്റ്റീൻ ഫയലുകളിൽ' ഉണ്ടന്ന് രാഹുൽ ഗാന്ധി. ഈ രഹസ്യങ്ങൾ ട്രംപിന് അറിയാമെന്നും അത് ഉപയോഗിച്ച് മോദിയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.


മോദിയെക്കുറിച്ചുള്ള സത്യങ്ങളെല്ലാം എപ്സ്റ്റീൻ ഫയലുകളിൽ പൂട്ടിയിട്ടിരിക്കുകയാണ്. ട്രംപിന് ഇതിനെ കുറിച്ച് നന്നായി അറിയാം, അതുകൊണ്ടാണ് തനിക്ക് വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പരസ്യമായി പറയുന്നത് എന്നും രാഹുൽ ഗാന്ധി വേദിയിൽ തുറന്നടിച്ചു.

Post a Comment

Thanks

Previous Post Next Post