അശാസ്ത്രീയ സമയ ക്രമീകരണം: സ്കൂളുകളുകളിലെ പഠന പിന്തുണ പരിപാടി പ്രഹസനമാവുന്നു.

 


മലപ്പുറം: പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുൻ നിരയിലെത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ 5 മുതൽ 9 ക്ലാസുകളിൽ നടപ്പിലാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച പഠന പിന്തുണ പരിപാടി പ്രഹസനമായി മാറുന്നു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേത്രത്വത്തിലാണ് പഠന  പിന്തുണ പരിപാടി നടത്തുന്നത്.

      പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ തയ്യാറാക്കിയ സമയക്രമം മാറ്റിയതും പുതിയ സമയക്രമം മദ്രസ്സ വിദ്യാർത്ഥികളെ സാരമായി ബാധിക്കുന്നതും  ഇത് ഒരു പ്രഹസനമാവാൻ കാരണമായി. നേരത്തെ നിശ്ചയിച്ചിരുന്ന സമയക്രമമനുസരിച്ച് രാവിലെ 9.30   മുതൽ ഉച്ചക്ക് 12 .30 വരെയായിരുന്നു. പിന്നീട് ബാലവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് രാവിലെ 7.30 മുതൽ രാവിലെ 10.30 വരെയാക്കി നിശ്ചയിച്ചു. ഇത് മദ്രസ്സ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാക്കുന്നതാണ്. മദ്രസ്സ ക്ലാസുകൾ രാവിലെ 6 മണി മുതൽ രാവിലെ 10 മണി വരെയാണ് നടക്കുന്നത്. പഠന പിന്തുണ ക്ലാസ് നടക്കുന്ന ഒരാഴ്ചയിലേറെ വരുന്ന അത്രയും ദിവസങ്ങളിൽ  മദ്രസ ക്ലാസ് ഒഴിവാക്കി സ്കൂളുകളിലെ ക്ലാസുകളിലേക്ക് വിദ്യാർത്ഥികളെ വിടാൻ രക്ഷിതാക്കളും തയ്യാറാല്ല. മാത്രമല്ല മദ്ധ്യ വേനൽ അവധി സമയത്ത് ഇത്തരം ക്ലാസുകൾ നടത്തുന്നതിനോട്  വിയോജിപ്പുള്ള ചില അദ്ധ്യാപക സംഘടനകൾ പഠന പിന്തുണ പരിപാടി ബഹിഷ്കരിച്ചിരിക്കുകയുമാണ്.

  മലബാർ ജില്ലകളിൽ മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന ഭൂരിപക്ഷം വിദ്യാലയങ്ങളും കൊടും ചൂടിൽ നടക്കുന്ന  ക്ലാസുകളിൽ നിന്നും രക്ഷ നേടി ജനറൽ കലണ്ടറിലേക്ക് മാറിയിട്ടുണ്ടെങ്കിലും അവധി സമയത്തും കൊടും ചൂടിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്കൂളിലേക്ക് വരേണ്ട അവസ്ഥയും ഇപ്പോൾ ഉണ്ട്. പഠന പിന്തുണ പരിപാടി ശരിക്കും സ്ക്കൂൾ തുറക്കുന്നതിന്റെ ഒരാഴ്ച മുമ്പ് മെയ് അവസാനത്തിൽ  നടത്തിയാലും മതിയായിരുന്നു. എന്നാൽ ഇത്രയേറെ ഈ പരിപാടി പ്രഹസനമായി തീരില്ലായിരുന്നു.വ വിവിധ സംഘടനകളും വ്യക്തികളും പഠന പിന്തുണ പരിപാടിയുടെ അശാസ്ത്രീയ സമയ ക്രമം ചൂണ്ടി കാണിച്ചിട്ടും സർക്കാരും ബന്ധപ്പെട്ടവരും അത് ഗൗനിക്കാതെ പോവുന്നതും ഏറെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.



റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post