കക്കാട്ടെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു നടപടിയായി.



തിരൂരങ്ങാടി: മുനിസിപ്പാലിറ്റി 12- ഡിവിഷനിൽ കക്കാട് പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു നടപടിയായി. ഇവിടെ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കൂടി  യാഥാര്‍ത്ഥ്യമാകുന്നു. തങ്ങള്‍ പടി - ടർഫ്  മേഖലയിലാണ് ആർ. ഡി. എസ്.എസ് പദ്ധതിയിൽ 

(Re vamped reforms based  and results linked distribution sector scheme)

പുതിയ 100 കെ.വി ട്രാന്‍സ്‌ഫോര്‍മര്‍ കെ എസ് . ഇ.ബി  സ്ഥാപിക്കുന്നത്. ഇതോടെ ഡിവിഷനിലെ ഒട്ടേറെ വീടുകൾ പുതിയ ട്രാൻസ്ഫോർമറിന് കീഴിലാവുമെന്നും വൈകാതെ ഇത് ചാർജ് ചെയ്യുമെന്നും വോൾട്ടേജ് പ്രതിസഡിക്ക് പരിഹാരമാവുമെന്നും ഡിവിഷൻ കൗൺസിലറും സ്ഥിരം  സമിതി അധ്യക്ഷനുമായ ഇഖ്ബാൽ കല്ലുങ്ങൽ, കെ. എസ്. ഇ. ബി

 അസി: എഞ്ചിനിയർ കെ,.ബിജു  എന്നിവർ പറഞ്ഞു. ഇതോടെ ഡിവിഷനില്‍ അഞ്ച് ട്രാന്‍സഫോര്‍മറുകളാകും. ഇ.കെ കോംപ്ലക്‌സ്. കക്കാട് ടൗണ്‍, വാട്ടര്‍ ടാങ്ക്, സലഫി മസ്ജിദ് പരിസരം എന്നിവിടങ്ങളിലാണ് നിലവില്‍ ട്രാന്‍സ്‌ഫോര്‍മറുകളുള്ളത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post