ബി.ആർ.സി.മൂന്നിയൂരിൽ എച്ച്.ബി.ഇ. കോർണർ സംഗമം സംഘടിപ്പിച്ചു


മൂന്നിയൂർ: പരപ്പനങ്ങാടി ബി.ആർ.സി യുടെ കീഴിൽ മൂന്നിയൂർ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന  ഭിന്നശേഷിക്കാരായ  കുട്ടികൾക്കായി കോർണർ എച്ച്.ബി. ഇ. സംഗമം സംഘടിപ്പിച്ചു. കളത്തിങ്ങൽ പാറ എം.എ.കെ. ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ ഉദ്ഘാടനം ചെയ്തു. ബി.ആർ.സി. ട്രൈനർ സുധീർ കെ.കെ. അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗങ്ങളായ ശരീഫ കുട്ടശ്ശേരി, എ.വി. മറിയമ്മു , ശ്രീഷ്ണ ജുനൂപ്, മുനീറ കെ , സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, ഷഫീഖ് മുള്ളങ്ങൽ , അയപ്പൻ പുന്നശ്ശേരി പ്രസംഗിച്ചു. സ്പെഷൽ എഡ്യൂക്കേറ്റർമാരായ രജനി എം. സ്വാഗതവും ഷാനിബ കെ. നന്ദിയും പറഞ്ഞു.

സംഗമത്തിൽ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവർക്കാവശ്യമായ പിന്തുണയും സഹായവും ഉറപ്പു വരുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ നമൃത.പി, ബിന്ദു എൻ , കമല . പി , സരിത. കെ നേത്രത്വം നൽകി.


പടം:

പരപ്പനങ്ങാടി ബി.ആർ.സി.യുടെ കീഴിൽ സംഘടിപ്പിച്ച മൂന്നിയൂർ പഞ്ചായത്ത് എച്ച്.ബി.ഇ. സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Thanks

أحدث أقدم