കോഴിക്കോട്: ആയഞ്ചേരികടുത്ത വെയിലിനെ പ്രതിരോധിക്കാൻ ബൈക്ക് യാത്രയ്ക്കിടെ കുട തുറക്കാൻ ശ്രമിച്ച സ്ത്രീ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായി. വള്ളിയാട് ചൊവ്വം വള്ളി താഴെ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം നടന്നത്. അരൂർ സ്വദേശിയായ വയോധികയാണ് അപകടത്തിൽപ്പെട്ടത്.
ചൂട് സഹിക്കാനാവാതെ വന്നപ്പോൾ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന വയോധിക കുട തുറക്കുകയായിരുന്നു. ശക്തമായ കാറ്റ് കുടയിൽ തട്ടിയതോടെ ഇവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. വീഴ്ചയിൽ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ സമീപവാസികളും മറ്റ് യാത്രക്കാരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി ആദ്യം ആയഞ്ചേരി ആസ്പയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് തലയ്ക്ക് ഗുരുതരമായ പരിക്കുണ്ടെന്നാണ് വിവരം. കടുത്ത വേനലിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ബൈക്ക് യാത്രയ്ക്കിടെ കുട ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
Post a Comment
Thanks