ഹജ്ജ് | യാത്രയയപ്പ് നൽകി


  പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ നിന്നും ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പോകുന്നവർക്ക് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി.

 മുൻമന്ത്രി പി. കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അലി തെക്കേപ്പാട്ട് അധ്യക്ഷതവഹിച്ചു. മുൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂർ ക്ലാസെടുത്തു. പി. എസ്. എച്ച് തങ്ങൾ, ഉമ്മർ ഒട്ടുമ്മൽ, പി. വി കുഞ്ഞിമരക്കാർ, സിദ്ദീഖ് അമ്മാറമ്പത്ത്, പി. അലി അക്ബർ എന്നിവർ പ്രസംഗിച്ചു.

 സെക്രട്ടറി സി. അബ്ദുറഹിമാൻകുട്ടി സ്വാഗതവും  ട്രഷറർ കെ. കെ മുസ്തഫ തങ്ങൾ നന്ദിയും പറഞ്ഞു.

Post a Comment

Thanks

أحدث أقدم