നിതിൻ രാജിന്റെ മരണം: പ്രതിയായ ഡോ എം കെ റാമിനെ പുറത്താക്കും, പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ

 


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ മരിച്ച സംഭവത്തിൽ പ്രതിയായ ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് കോളേജ് അധികൃതർ. കണ്ണൂർ ഡെന്റൽ കോളേജിന്റെ നടപടി ഉടനുണ്ടാകും. വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി എടുക്കുന്നത്. അതേസമയം നിതിൻ രാജിന്റെ മരണത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. 

അന്വേഷണത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലേക്ക് കെഎസ്‍യു - എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വര്‍ഗീയ പരാമര്‍ശം നടത്തുന്ന ഒരു അധ്യാപകനെയും വാഴിക്കാൻ അനുവദിക്കില്ലെന്ന് കെഎസ്‍യു പ്രവർത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ക്യാമ്പസിനകത്തേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

Post a Comment

Thanks

أحدث أقدم