മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ പോര്; കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ മന്ത്രിസഭയിലേക്കില്ലെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും

 


നിയമസഭതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ പിടിവലി. കെ.സി. വേണുഗോപാലിനെതിരെ കടുത്ത നിലപാടുമായി വി.ഡി. സതീശനും രമേശ് ചെന്നിത്തല ക്യാംപുകൾ രംഗത്ത്. കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രി ആകുന്നതെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന നിലപാടിലാണ് ഇരുവരുമെന്നാണ് സൂചന.


ഇക്കാര്യത്തിൽ ഇരു ക്യാംപുകളിലും ചർച്ച തുടങ്ങിയതായാണ് വിവരം. ഇരുവരും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നിലപാട് ഹൈക്കമാൻഡിനെ അറിയിക്കും. മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊരു പദവിയും ആഗ്രഹിക്കുന്നില്ലെന്ന് ചെന്നിത്തല പക്ഷം വ്യക്തമാക്കി കഴിഞ്ഞു. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ ചെന്നിത്തലയ്ക്ക് ആഭ്യന്തരമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തലയുടെ നീക്കം. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദവി കിട്ടുമെന്ന പ്രതീക്ഷയിൽ ചെന്നിത്തലപക്ഷക്കാർ എഐ വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

വി.ഡി. സതീശന് വേണ്ടിയും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ബാനറുകളും നിറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പദവിയിലേക്ക് സതീശന്റെ പേര് ഉയർന്ന് വന്നാൽ മുസ്സീം ലീഗ് പിന്തുണയ്ക്കുമെന്നാണ് വിവരം.

Post a Comment

Thanks

Previous Post Next Post