ഒരു നാടന്‍ പൂവന്‍കോഴിയുടെ വില 77,000 രൂപ

 


കടുത്തുരുത്തി: ഒരു നാടന്‍ പൂവന്‍കോഴിയുടെ വില 77,000 രൂപയോ ! ഞെട്ടേണ്ട കഴിഞ്ഞദിവസം മാന്‍വെട്ടം സെന്റജോര്‍ജ്ജ് പള്ളിയില്‍ നടന്ന കോഴിലേലത്തിലാണ് ഒരു നാടന്‍കോഴിക്ക് ഈ വില കിട്ടിയത്.

പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും നടക്കുന്ന പ്രധാന ചടങ്ങായിരുന്നു.

കോഴികളെ സമര്‍പ്പിക്കലും ലേലം ചെയ്യലും ഞായറാഴ്ച നടന്ന തിരുനാളില്‍ 200 ഓളം കോഴികളാണ് നേര്‍ച്ചയായി കിട്ടിയത്്. ഇതില്‍ ആദ്യം ലേലം വിളിച്ച കോഴി 45,000 രൂപയ്ക്കാണ് പോയത്. മാന്‍വെട്ടം അരീക്കര വീട്ടില്‍ സ്റ്റീഫന്റോബി പിടിച്ചു. സ്റ്റീഫന്‍ ഈ കോഴിയെ പള്ളിക്ക് തിരിച്ചുനല്‍കി. അത് വീണ്ടും അപ്പോള്‍ തന്നെ ലേലം നടന്നപ്പോള്‍ പോയത് 20,000 രൂപയ്ക്കായിരുന്നു. ആ ലേലം പിടിച്ചയാളും കോഴിയെ തിരികെ പള്ളിക്ക് തന്നെ നല്‍കി. അടുത്ത തവണ കോഴി ലേലത്തില്‍ പോയത് 12,000 രൂപയ്ക്കാണ്.

അങ്ങിനെയാണ് ഒരു കോഴിക്ക് ലേലത്തുക 77,000 ലേക്ക് ഉയര്‍ന്നത്. പിന്നീട് നടന്ന കോഴികള്‍ക്ക് 200 മുതല്‍ 2000 രൂപ വരെ ലേലം വിളി ഉയര്‍ന്നു. നേര്‍ച്ചയ്ക്ക് എത്തുന്ന കോഴികളെ ലേലം വിളിക്കാന്‍ പള്ളിക്ക് പുറത്തുള്ളവരും എത്താറുണ്ട്. ലേലം പിന്നീട് വാശിയിലേക്ക് മാറുമ്പോഴാണ് കോഴിക്ക് ഞെട്ടിക്കുന്ന വിലയിലേക്ക് ലേലം വിളി മാറുക

Post a Comment

Thanks

Previous Post Next Post