തിരൂരില്‍ യുവതിയേയും ഒന്നര വയസുള്ള മകനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


തിരൂർ : തിരൂർ ഏഴൂരിൽ ഒന്നര വയസ്സുകാരനായ മകനും മാതാവും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ കരിമ്പനക്കൽ ഇബ്രാഹിമിൻ്റെ മകൾ ഇർഫാന (32), മകൻ അമൻ മാലിക് (ഒന്നര ) എന്നിവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. പിതാവ് ഇബ്രാഹിം പള്ളിയിൽ പോയ സമയത്ത് ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൽവാസി വീട്ടിലെത്തി ആരെയും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ കിണറിൻ്റെ വല ഇളകി കിടക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോൾ ഇർഫാനയുടെ മൃതദേഹം പൊന്തി കിടക്കുന്നത് കണ്ടു. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ച് ഫയർ ഫോഴ്സ് എത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്ത് തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം ഉംറക്ക് പോയ ഇവർ കഴിഞ്ഞ 15 നാണ് നാട്ടിലെത്തിയത്. പിതാവ് ഞായറാഴ്ചയാണ് ഉംറ കഴിഞ്ഞ് നാട്ടിലെത്തിയത്.


യുവതിയുടെ ഉമ്മ നാല് മാസം മുന്‍പാണ് മരിച്ചത്. 

ഇതില്‍ കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നു പോലിസ് പറയുന്നു. യുവതി കുഞ്ഞുമായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. ഇരുവരുടേയും മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, യുവതിയുടെ ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തു. 


 കോഴിക്കോട് സ്വദേശി റാഫിയാണ് ഭർത്താവ്. മാതാവ് : പരേതയായ റസീന.



Post a Comment

Thanks

أحدث أقدم