ഗുണ്ടൽപേട്ടിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു; ഒമ്പതു വയസ്സുകാരൻ ഗുരുതരവസ്ഥയിൽ


 


മൈസൂരു: കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ഒരാളുടെ നില അതീവ ​ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് ബേപ്പൂർ ‍നടുവട്ടം അസ്മ ഹൗസിൽ വി.കെ മുഹമ്മദ് അജീർ (38), സഹോദരി ആയിഷ നൂറി (41), ഇവരുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ നഹിയാൻ മുബാറക്ക് (ഒമ്പത്) ഗുരുതരവസ്ഥയിൽ ഗുണ്ടൽപേട്ട് സർക്കാർ ആശുപത്രയിൽ ചികിത്സയിലാണ്. മരിച്ച മുഹമ്മദ് അജീർ ബംഗളുരു ബി.ഇ.എം.എല്ലിൽ ഉദ്യോഗസ്ഥനായിരുന്നു. കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.


ഗുണ്ടൽപേട്ട് താലൂക്കിലെ ചാമരാജ് നഗർ ജില്ലയിലെ മലപുരയിൽ ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്. ഗുണ്ടൽപേട്ടിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കുടുംബം സഞ്ചരിച്ചിരുന്ന ബ്രെസ കാറിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അയിഷ നൂറിയും നൂഫിയയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.


പൊലിസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മുഹമ്മദ് അജീറിൻറെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഗുണ്ടൽപേട്ട് സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നടക്കുന്നതായി പൊലിസ് വ്യക്തമാക്കി. ആയിഷ നൂറി, നൂഫിയ മുബാറക്ക് എന്നിവരുടെ മൃതദേഹം മൈസൂരു സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി പ്രവേശിപ്പിച്ചു.

Post a Comment

Thanks

Previous Post Next Post