സംസ്ഥാന സർക്കാരിൻ്റെ തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻ്റ് എംപ്ലോയ്മെൻ്റ് (കിലെ) തിരുവനന്തപുരത്ത് നടത്തുന്ന കിലെ – ഐ എ എസ് അക്കാഡമിയിൽ 2026 – 27 വർഷത്തെ വിവിധ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങിയതായി എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു.
ഒരു വർഷം ദൈർഘ്യമുള്ള റഗുലർ ഓൺലൈൻ / ഓഫ്‌ലൈൻ, ഓൺലൈൻ ഫൗണ്ടേഷൻ, റിപ്പീറ്റേഴ്സ്, മെയിൻസ് എന്നിങ്ങനെ വിവിധ ബാച്ചുകളിലേക്കുള്ള പരിശീലനത്തിന് സൗജന്യമായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ലിങ്കിനും കൂടുതൽ വിവരങ്ങൾക്കുമായി www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അർഹരായവർക്ക് ഫീസിളവുമുണ്ട്. രജിസ്ട്രേഷൻ ഹെൽപ് ലൈൻ നമ്പറുകൾ – 0471-2479966, 8075768537. ഇ – മെയിൽ : kileiasacademy@gmail.com
إرسال تعليق
Thanks