തിരഞ്ഞെടുപ്പ് അവബോധ വീഡിയോ നിർമാണം: മൂന്നിയൂർ സ്വദേശി തയ്യാറാക്കിയ വീഡിയോക്ക് ഒന്നാം സ്ഥാനം.



​കൊച്ചി: എറണാകുളം ജില്ലാ കളക്ടർ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് അവബോധ വീഡിയോ നിർമാണ മത്സരത്തിൽ മൂന്നിയൂർ നെടുംപറമ്പ് സ്വദേശി കെ.വി.മുഹമ്മദ്‌ ജറീസിന്റെ നേത്രത്വത്തിൽ തയ്യാറാക്കിയ പ്രമോഷൻ വീഡിയോക്ക് 25000 രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു.​തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി സംഘടിപ്പിച്ച ഈ മത്സരത്തിൽ മികച്ച രീതിയിലുള്ള ദൃശ്യാവിഷ്കാരമാണ് മുഹമ്മദ് ജറീസിന്റെ നേത്രത്വത്തിൽ തയ്യാറാക്കിയത്. മുഹമ്മദ് ജറീസിനെ കൂടാതെ അധീനോ ദ്രാവിഡ്, ഹാരിഷ് അഹ്‌മദ്‌ എന്നിവരും ദൃശ്യാവിഷ്കാരത്തിൽ അഭിനയിച്ചു.  

തമിഴ്നാട് ഗാന്ധി ഗ്രാമം യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് മൂന്ന് പേരും. രണ്ടാം സ്ഥാനം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വീഡിയോക്കാണ് ലഭിച്ചത്.


​ഇന്ന് (വെള്ളി) എറണാങ്കുളം  ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വിജയികൾക്ക്  സമ്മാന തുകയും സർട്ടിഫിക്കറ്റും ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്   കൈമാറി.

​തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി സംഘടിപ്പിച്ച ഈ മത്സരത്തിൽ മികച്ച രീതിയിലുള്ള ദൃശ്യാവിഷ്കാരമാണ് മുഹമ്മദ് ജറീസിന്റെ നേത്രത്വത്തിൽ   ഒരുക്കിയത്. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ജനാധിപത്യ പ്രക്രിയയിൽ പൗരന്മാരുടെ പങ്കാളിത്തവും വ്യക്തമാക്കുന്നതായിരുന്നു ഇവരുടെ വീഡിയോ.

​ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ കൂടുതൽ ആളുകളിലേക്ക് തിരഞ്ഞെടുപ്പ് സന്ദേശം എത്തിക്കുക എന്നതാണ് ഇത്തരം മത്സരങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post