പരപ്പനങ്ങാടി: അറിവിൻ്റെ വെളിച്ചം പകർന്നു നൽകിയ ഏഴ് പതിറ്റാണ്ടിൻ്റെ നിറവിൽ കുന്നത്തുപറമ്പ് എ.എം.യു.പി സ്കൂൾ 74-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 'അറോറ 2K26' എന്ന പേരിൽ അതിമനോഹരമായി സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച കലാപരിപാടികൾ കുട്ടികളുടെ സർഗ്ഗവാസനകൾ പുറത്തെടുക്കുന്ന വേദിയിയായി മാറി.
യാത്രയയപ്പ് സമ്മേളനം
സ്കൂളിൽ 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിയ പ്രധാനാധ്യാപകൻ ശ്രീ. പ്രശാന്ത് മാസ്റ്റർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി. വൈകുന്നേരം 7. 30 ന് നടന്ന യാത്രയയപ്പ് സമ്മേളനം കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് ശ്രീമതി. ഹഫ്സത്ത് പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിൻ്റ് കൺവീനർ ശ്രീ. ഗിരീഷ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ പി.വി.പി അഹമ്മദ് മാസ്റ്റർ, മുൻ പ്രധാനാധ്യാപകൻ മൊയ്തീൻ മാസ്റ്റർ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. മറുപടി പ്രസംഗത്തിൽ പ്രശാന്ത് മാസ്റ്റർ തൻ്റെ ദീർഘകാലത്തെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു.
നേട്ടങ്ങളുടെ തിളക്കം
കഴിഞ്ഞ അധ്യയന വർഷം വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു:
സമ്മേളനത്തിന് ശേഷം പ്രശസ്ത മിമിക്രി താരം *ബിജേഷ് ചേളാരി* നയിച്ച 'കാലിക്കറ്റ് റെയിൻ ഡ്രോപ്സ്' ടീമിൻ്റെ സംഗീത നൃത്ത ഹാസ്യ വിസ്മയം അരങ്ങേറി. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും അടക്കം വൻ ജനാവലിയാണ് ഈ മെഗാ ഷോ ആസ്വദിക്കാനായി എത്തിയത്.
സ്റ്റാഫ് സെക്രട്ടറി കെ.കെ ഷബീർ അലി മാസ്റ്ററുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു. പുതുവർഷത്തിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചതായും സ്കൂൾ അധികൃതർ അറിയിച്ചു.

Post a Comment
Thanks