നന്നമ്പ്ര സാന്ത്വനം പാലിയേറ്റീവ്: ജനറൽ ബോഡി യോഗം നാളെ ( 17 / 4 /2026 )



നന്നമ്പ്ര പഞ്ചായത്ത് സാന്ത്വനം പെയ്ൻ ആന്റ് പാലിയേറ്റീവ് ജനറൽ ബോഡി യോഗം നാളെ നടക്കും. വൈകീട്ട് 7 മണിക്ക് കൊടിഞ്ഞി കോററത്തങ്ങാടി മർകസുൽ ഹുദയിൽ ചേരുന്ന യോഗം എസ്.വൈ.എസ്. വെസ്റ്റ് ജില്ലാ സാന്ത്വനം സെക്രട്ടറി ഡോ: മുഹമ്മദ് ഫൈള് ഉദ്ഘാടനം ചെയ്യും. 

സയ്യിദ് അബ്ദുൽ കരീം തങ്ങൾ അദ്ധ്യക്ഷത വഹിക്കും. ബാവ മുസ്ലിയാർ നന്നമ്പ്ര, കോമുക്കുട്ടി ഹാജി നെച്ചിക്കാട്ട്, നൗഫൽ കൊടിഞ്ഞി, സുലൈമാൻ മുസ്ലിയാർ വെള്ളിയാമ്പുറം, ഫക്റുദ്ദീൻ അലി സംബന്ധിക്കും.

Post a Comment

Thanks

Previous Post Next Post