Kerala Elections 2026: പുതിയ വോട്ടര്‍ ഐഡി കാര്‍ഡ് എങ്ങനെ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാം?


  Kerala New Voter ID Download 2026: ഇന്ത്യൻ പൗരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് വോട്ടർ ഐഡി കാർഡ്.


എസ്‌ഐആർ നടപടികള്‍ക്ക് ശേഷം കേരളത്തിലെ പുതിയ വോട്ടർമാർക്കും വിവരങ്ങള്‍ പുതുക്കിയവർക്കും വളരെ എളുപ്പത്തില്‍ തന്നെ കാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.


 എന്താണ് e-EPIC?

തിരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന വോട്ടർ ഐഡി കാർഡിന്റെ ഡിജിറ്റല്‍ രൂപമാണ് e-EPIC. ഇത് പിഡിഎഫ് ഫോർമാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാനും പ്രിന്റ് എടുത്ത് ഉപയോഗിക്കാനും സാധിക്കും. സാധാരണ വോട്ടർ ഐഡി പോലെ തന്നെ എല്ലാ ആവശ്യങ്ങള്‍ക്കും ഇത് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.


  ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യമായവ 

* എപിക് നമ്പർ (നിങ്ങളുടെ വോട്ടർ ഐഡി നമ്പർ) അല്ലെങ്കില്‍ ഫോം റഫറൻസ് നമ്പർ.

* വോട്ടർ പട്ടികയില്‍ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പർ.

ഇന്റർനെറ്റ് സൗകര്യം.


 ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം

* തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ https://voters.eci.gov.in/ സന്ദർശിക്കുക.


* വെബ്സൈറ്റിലെ 'Login' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

* നിങ്ങള്‍ക്ക് അക്കൗണ്ട് ഇല്ലെങ്കില്‍ 'Sign Up' ചെയ്ത് മൊബൈല്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച്‌ പുതിയ അക്കൗണ്ട് നിർമ്മിക്കാവുന്നതാണ്.

* ലോഗിൻ ചെയ്ത ശേഷം ഡാഷ്ബോർഡില്‍ കാണുന്ന 'Download e-EPIC' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

* നിങ്ങളുടെ പക്കല്‍ EPIC നമ്പർ ഉണ്ടെങ്കില്‍ അത് നല്‍കുക.

* വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ അപേക്ഷിച്ചവരാണെങ്കില്‍ 'Form Reference Number' ഉപയോഗിച്ചും തിരയാവുന്നതാണ്.

* ശേഷം സംസ്ഥാനം തിരഞ്ഞെടുത്ത് 'Search' നല്‍കുക.

* നിങ്ങളുടെ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് ഒരു OTP വരും.

അത് കൃത്യമായി ടൈപ്പ് ചെയ്ത് 'Verify' ക്ലിക്ക് ചെയ്യുക.

* വെരിഫിക്കേഷൻ പൂർത്തിയായാല്‍ 'Download e-EPIC' എന്ന ബട്ടണ്‍ തെളിഞ്ഞുവരും.

* ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ പുതിയ വോട്ടർ ഐഡി കാർഡ് PDF രൂപത്തില്‍ ഫോണിലോ കമ്പ്യൂട്ടറിലോ സേവ് ആകും.


 എപിക് നമ്പർ അറിയില്ലെങ്കില്‍ എന്ത് ചെയ്യും? 


നിങ്ങളുടെ വോട്ടർ ഐഡി നമ്പർ അറിയില്ലെങ്കില്‍ ഇതേ വെബ്സൈറ്റിലെ 'Search in Electoral Roll' എന്ന ഓപ്ഷൻ ഉപയോഗിച്ച്‌ പേര്, ജന്മദിനം, ജില്ല തുടങ്ങിയ വിവരങ്ങള്‍ നല്‍കി വോട്ടർ ഐഡി നമ്പർ കണ്ടെത്താവുന്നതാണ്.

Post a Comment

Thanks

Previous Post Next Post