മലപ്പുറം മുൻ ജില്ലാ കലക്ടർ വി. ആർ. വിനോദ് IAS സാറിന് മലപ്പുറം ജില്ലാ സിവിൽ സർവീസസ് കായിക കൂട്ടായ്മയുടെ സ്നേഹോപഹാരം



മലപ്പുറം: കായിക മേഖലയെയും ആരോഗ്യ മേഖലയെയും മികച്ച രീതിയിൽ പ്രോത്സാഹിപ്പിച്ച മുൻ മലപ്പുറം ജില്ലാ ജനകീയ കലക്ടർ വി. ആർ. വിനോദ് IAS സാറിന് മലപ്പുറം ജില്ലയിലെ സിവിൽ സർവീസിലെ കായികതാരങ്ങളുടെ കൂട്ടായ്മ സ്നേഹോപഹാരവും ജേഴ്സിയും നൽകി യാത്രയയപ്പ് സംഘടിപ്പിച്ചു.


മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലാണ് സിവിൽ സർവീസസ് ദേശീയ കായികതാരങ്ങളായ കെ.ടി വിനോദ്, ഉണ്ണികൃഷ്ണൻ, നിലൂഫർ, ബഷീർ കെ., അജിതകുമാരി, സുജാത എന്നിവർ ചേർന്ന് മെമെന്റോയും ജേഴ്സിയും സമ്മാനിച്ചത്.


കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സ്വീപ് പദ്ധതിയുടെ ഭാഗമായി സിവിൽ സർവീസ് ഫുട്ബോൾ ടീമിൽ കളിക്കാരനായി സിവിൽ സർവീസസ് താരങ്ങളോടൊപ്പം കളിച്ചിരുന്ന കലക്ടർ, മലപ്പുറത്തെ ഫുട്ബോൾ താരങ്ങൾക്കും മറ്റ് കായികതാരങ്ങൾക്കും മികച്ച പിന്തുണ നൽകിയിരുന്നു.


തിരുവനന്തപുരം ലാൻഡ് റവന്യൂ വകുപ്പിൽ ജോയിൻ്റ് കമ്മീഷണറായി ട്രാൻസ്ഫറായി പോകുന്ന സാറിന് നൽകിയ യാത്രയയപ്പിൽ ഇപ്പോഴത്തെ മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ IASയും, മലപ്പുറം എസ്.പി ചൈത്ര തെരേസ ജോൺ IPSയും വിശിഷ്ടാതിഥികളായിരുന്നു.


ആദരവും സ്നേഹവും നിറഞ്ഞ യാത്രയയപ്പായി ചടങ്ങ് ശ്രദ്ധേയമായി.

Post a Comment

Thanks

أحدث أقدم