തിരൂരങ്ങാടി: നഗരസഭ കുടുംബശ്രീയുമായി ചേര്‍ന്ന് ലക്ഷ്യ ട്രസ്റ്റ് ആഭിമുഖ്യത്തില്‍ പന്ത്രണ്ടാം ഡിവിഷനിലെ സലഫി മസ്ജിദിന്റെ പിറകിലെ കൂരിയാടന്‍ ബില്‍ഡിങ്ങില്‍ വനിതകള്‍ക്ക് ഒരു മാസമായി നടന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയായി. നാളെ (2026 മാര്‍ച്ച് 5 (വ്യാഴം)11,30 ന് ചെമ്മാട് നഗരസഭ ഓഡിറ്റോറിയത്തില്‍ കോണ്‍വെക്കേഷന്‍ നടക്കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
103 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. വിവിധ ബാച്ചുകളായിട്ടാണ് ക്ലാസ്സുകള്‍ നടന്നത്. കഴിഞ്ഞ മാസം 2ന് ആണ് ക്ലാസുകള്‍ തുടങ്ങിയത്. ഇതൊടൊപ്പം സോപ്പ് നിര്‍മാണ പരിശീലനവും നടന്നു. പഠിതാക്കള്‍ മികവ് തെളിയിച്ചതായി ലക്ഷ്യ ട്രസ്റ്റ് അറിയിച്ചു. കമ്പ്യൂട്ടറിനെ അറിയാന്‍ മികച്ച അവസരമായിരുന്നു പരിശീലനമെന്ന് പഠിതാക്കള്‍ പറഞ്ഞു. ഇത് സന്തോഷം പകരുന്നത്. നാളെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ നഗരസഭയില്‍ എല്ലാ പഠിതാക്കളും എത്തിച്ചേരണമെന്ന് നഗരസഭാ ക്ഷേമകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അഭ്യാര്‍ത്ഥിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks