മുന്‍ എംഎല്‍എ കാരാട്ട് റസാഖ് മുസ്‍ലിം ലീഗിലേക്ക് തിരിച്ചെത്തുന്നു. ഇന്ന് അല്പസമയം മുൻപ് എംകെ മുനീറിനോടൊപ്പം അദ്ദേഹം പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും അംഗത്വം സ്വീകരിച്ചു. നിലവില്‍ സംസ്ഥാന മദ്രസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാണ് കാരാട്ട് റസാഖ്. കൊടുവള്ളിയിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി റസാഖ് എത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം താൻ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖ് ഇതിനിടയില്‍ ഒന്നിടഞ്ഞുവെങ്കിലും പ്രശ്നങ്ങളെല്ലാം പറഞ്ഞ് പരിഹരിച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ലീഗിലേക്ക് കാരാട്ട് റസാഖ് മടങ്ങിയത്.

إرسال تعليق
Thanks