തിരൂരങ്ങാടി: മീനച്ചൂടിലും വമ്പിച്ച ജനപങ്കാളിത്തത്തോടെ തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ പര്യടനം പുരോഗമിക്കുന്നു. വെദേശികാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ പേരുകേട്ട തിരൂരങ്ങാടിയുടെ മണ്ണില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് പി.എം.എ സമീര്‍. തിരൂരങ്ങാടി മുനിസിപ്പാലിറ്റി യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പര്യാടന പരിപാടി ചെമ്മാട് പുതിയ ബസ്റ്റാന്റില്‍ നിന്നും ആരംഭിച്ചു. പര്യടനം കടന്നുപോയ വഴികളില്‍ കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനസഞ്ചയം ഹരിത, ത്രിവര്‍ണ്ണ മാലകളും കൊന്നപ്പൂക്കളും നല്‍കി സ്ഥാനാര്‍ത്ഥിയെ വരവേറ്റു.
വെഞ്ചാലിയില്‍ യുവ കര്‍ഷകന്‍ മാലിക്ക് സ്ഥാനാര്‍ത്ഥിക്ക് പഴക്കുല നല്‍കിയാണ് സ്വീകരിച്ചത്. പാറപ്പുറത്തേക്കുള്ള യാത്രാമദ്ധ്യേ തൊഴിലുറപ്പ് തൊഴിലാളികളും ചെമ്മാട് ടൗണില്‍ ഹരിത കര്‍മ്മസേനക്കാരും സമീറിനെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. ചാളക്കണ്ടി സ്‌കൂളിലെ കുട്ടികള്‍ ആര്‍പ്പുവിളികളോടെയാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. സംസാരിക്കാന്‍ കഴിയാത്ത തലാപ്പില്‍ മുഹമ്മദ് കുട്ടി സ്ഥാനാര്‍ത്ഥിക്ക് സ്‌നേഹമുത്തം നല്‍കിയാണ് സ്വീകരിച്ചത്.
എങ്ങും ആവേശകരമായ വലിയ ജനപങ്കാളിത്തത്തോടെയുള്ള സ്വീകരണങ്ങളാണ് ലഭിച്ചത്. തിരൂരങ്ങാടിയിലെ പര്യടനം പള്ളിപ്പടിയിൽ സമാപിച്ചു. ഇന്നത്തെ പര്യടനം രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പര്യടനത്തിന് എം.കെ ബാവ, കെ.പി മുഹമ്മദ് കുട്ടി, സി.എച്ച് മഹ്മൂദ് ഹാജി, വി.വി അബു, യു.കെ മുസ്തഫ മാസ്റ്റര്‍, എ.കെ മുസ്തഫ, മുസ്തഫ പാലാത്ത്, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്മാന്‍ കുട്ടി, സി.എച്ച് അയ്യൂബ്, പരപ്പന്‍ അബ്ദുറഹ്മാന്‍, യു.എ റസാഖ്, കെ.എം മുഹമ്മദ്, ഉസ്മാനലി പാലത്തിങ്ങല്‍, ചാത്തമ്പാടന്‍ മുഹമ്മദലി, എം.എന്‍ ഇമ്പിച്ചി, വി.വി സുലൈമാന്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ മുഈനുല്‍ ഇസ്ലാം, ബാപ്പുട്ടി ചെമ്മാട്, റിയാസ് തോട്ടുങ്ങല്‍, അയ്യൂബ് തലാപ്പില്‍, ഉസ്മാന്‍ കാച്ചടി, സി.കെ മുനീര്‍, മറ്റു യു.ഡി.എഫ് നേതാക്കളും നേതൃത്വം നല്‍കി.
തിരൂരങ്ങാടി നഗരസഭയിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ നന്നമ്പ്ര പഞ്ചായത്തിലാണ് സ്ഥാനാർത്ഥി പര്യാടനം . രാവിലെ എട്ടര മണിക്ക് ചെറുമുക്ക് വെസ്റ്റിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പര്യാടനം ഉദ്ഘാടനം ചെയ്യും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks