പ്ലാസ്റ്റിക് ലഘൂകരണം , സുരക്ഷിത ജീവിതം: തുണിസഞ്ചി വിതരണം നടത്തി


തിരൂരങ്ങാടി: ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ തിരൂരങ്ങാടി യിലെ ഭൂമിത്ര സേന ക്ലബിന്റെ നേതൃത്വത്തിൽ “പ്ലാസ്റ്റിക് കുറവ് , കൂടുതൽ ജീവിതം” എന്ന ക്യാമ്പയിന്റെ ഭാഗമായി തുണി സഞ്ചി വിതരണം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി നിർവഹിച്ചു.


ഹെഡ്മാസ്റ്റർ കെ. കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സുഹൈൽ എം, യു. ടി. അബൂബക്കർ, ടി. മുഹമ്മദ് സാലിം, കെ. വി. സാബിറ, പി. ജാഫർ, ടി. സി. നാസർ, മുനീർ താനാളൂർ എന്നിവർ പ്രസംഗിച്ചു.


പരിപാടിയിൽ വളണ്ടിയർ ലീഡർ സുൽത്താൻ സ്വാഗതവും മഹ്സൂഫ അലി ഒ നന്ദിയും രേഖപ്പെടുത്തി.

പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിന് സമൂഹം കൈകോർക്കേണ്ടതിന്റെ ആവശ്യകത പ്രസംഗകർ ചൂണ്ടിക്കാട്ടി.


ഫോട്ടാ

പ്ലാസ്റ്റിക് കുറവ് – ജീവിതം സുരക്ഷിതം ക്യാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ ഭൂമിത്രസേന ക്ലബിന്റെ നേതൃത്വത്തിൽ തുണി സഞ്ചി വിതരണം ചെയ്തപ്പോൾ

Post a Comment

Thanks

أحدث أقدم