തിരുവനന്തപുരം:മലയാളം ഭരണഭാഷ ബില്ലിൽ ഒപ്പിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കി. സർവകലാശാല പാഠ്യപദ്ധതികളിലും ഇനി മുതൽ മലയാളം വേണം. കോടതി ഭാഷ, ഉത്തരവുകള്‍ എന്നിവയും മലയാളത്തിലായിരിക്കും.
ഗവർണറുടെ അംഗീകാരം ലഭിച്ചതോടെ ഈ നിയമം ഉടൻ തന്നെ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. 1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന് പകരമായി ഒരു സമഗ്ര മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം പഠനം നിർബന്ധമാക്കും. കൂടാതെ, സർവകലാശാല പാഠ്യപദ്ധതികളിൽ മലയാളം ഒരു നിർബന്ധിത പേപ്പറായി പരിഗണിക്കുന്നതായിരിക്കും. സർക്കാർ ഉത്തരവുകളും കോടതി നടപടികളും മലയാളത്തിലാക്കും. അർധ സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലും ഈ നിയമം നടപ്പിലാക്കും.
പി എസ് സി പരീക്ഷകൾ മലയാളത്തിൽ നടത്തും. കൂടാതെ, മലയാളം പഠനഭാഷയാക്കിയ വിദ്യാർഥികൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ പ്രത്യേക സംവരണം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. മലയാള ഭാഷാ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക നായകർ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംസ്ഥാന സർക്കാർ വിപുലമായ ചർച്ചകൾക്ക് ശേഷം പുതിയ ബിൽ തയ്യാറാക്കി ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കുകയായിരുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks