കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. സ്വര്‍ണം ഗ്രാമിന് 285 രൂപ കുറഞ്ഞ് 15,080 രൂപയും, പവന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപയുമായി. ഇന്നലെ വൈകീട്ട് സ്വര്‍ണം ഗ്രാമിന് 220 രൂപ കുറഞ്ഞ് 15,365 രൂപയും, പവന് 1,760 രൂപ കുറഞ്ഞ് 1,22,920 രൂപയുമായിരുന്നു.
ഇന്നലെ രാവിലെ സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 15,585 രൂപയും, പവന് 360 രൂപ കുറഞ്ഞ് 1,24,680 രൂപയുമായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്വര്‍ണവില വര്‍ധിച്ചിരുന്നു.
ഗ്രാമിന് 65 രൂപ വര്‍ധിച്ച് 15,630 രൂപയും, പവന് 520 രൂപ വര്‍ധിച്ച് 1,25,040 രൂപയുമായിരുന്നു വില.
പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ 8,440 രൂപ വര്‍ധിച്ച സ്വര്‍ണവില പിന്നീട് താഴുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ സ്വര്‍ണം ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയും, പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയുമായിരുന്നു.
ഡോളര്‍ സൂചിക ഉയരുന്നതാണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. ഡോളറിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം സൂചിക 99 കടന്ന് മുന്നേറി. ഡോളര്‍ ഇനിയും കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില വീണ്ടും താഴും. ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയാനും വില താഴാനും കാരണം.
Post a Comment
Thanks