തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷന്റെ പുതിയ ഹൗസ് ഓഫീസറായി (SHO) ഇൻസ്പെക്ടർ അനിഷ് പി. ചുമതലയേറ്റു. നിലവിലുണ്ടായിരുന്ന എസ്.എച്ച്.ഒ.മാറിയ ഒഴിവിലാണ് പുതിയ നിയമനം.
പ്രദേശത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനും ജനമൈത്രി പോലീസ് സംവിധാനം ശക്തമാക്കുന്നതിനും മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്റ്റേഷനിൽ നിന്നാണ് ഇദ്ദേഹം തിരൂരങ്ങാടിയിൽ എത്തുന്നത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks